മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽ വച്ച് കുത്തേറ്റ സംഭവത്തിൽ അക്രമിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ.കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നടൻറെ വീട്ടിൽ അതിക്രമിച്ചു കയറിയതും കുത്തിയതും ഇയാളാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. അതേസമയം,ഗുരുതര പരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.