കോട്ടയം :കോട്ടയം ജില്ലയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ യിലേക്ക് . ഇതിന് മുന്നോടിയായി സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും സജി പറഞ്ഞു.
ഈ മാസം ആദ്യമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്.മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നുായിരുന്നു സജി മഞ്ഞക്കടമ്പിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്