തിരുവല്ല : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1074 നമ്പർ വി. എസ്. എസ് വളഞ്ഞവട്ടം ശാഖ വൃക്ഷത്തൈ വിതരണം നടത്തി. ശാഖയിൽ വെച്ച് നടന്ന ചടങ്ങ് വി.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.
ശാഖ പ്രസിഡന്റ് കെ രാമചന്ദ്രൻ, സെക്രട്ടറി സദാനന്ദൻ വി.ബി,വൈസ് പ്രസിഡന്റ് ശശാങ്കൻ വി.റ്റി, ട്രഷറർ അമ്മുക്കുട്ടി ജി,മഹിളാ സമാജം സെക്രട്ടറി ഷിജി സഹദേവൻ എന്നവർ സംസാരിച്ചു. കമ്മറ്റി അംഗങ്ങളായ അരുൺ ശ്രീധർ,കൃഷ്ണകുമാരി, ധനീഷ് ആർ കൃഷ്ണൻ, പ്രജീഷ് പി ആർ,എന്നിവരും ശാഖയിലെയും മഹിളാ സമാജത്തിലെയും വിവിധ അംഗങ്ങളും സന്നിഹിതരായിരുന്നു