Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപുതുക്കുളങ്ങര ഭഗവതി...

പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി

തിരുവല്ല :പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ഭാഗവത പാരായണം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രഭാഷണം, തുടർന്ന് ഒരുമണിക്ക് അന്നദാനം, രണ്ട് മണിമുതൽ ഭാഗവത പാരായണം, വൈകിട്ട് 6. 30ന് ദീപാരാധന, ഏഴുമണിക്ക് ഭജന, ഏഴരയ്ക്ക് പ്രഭാഷണം, 8 30 ന് മംഗളാരതി എന്നിവ നടക്കും.
അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ 11. 30ന് രുഗ്മിണി സ്വയംവരവും,  വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന അവഭൃത സ്നാന ഘോഷയാത്രയോടെ സപ്താഹയജ്ഞം സമാപിക്കും.  കരിയം സോമശേഖരനാണ് യജ്ഞാചാര്യൻ. അമരവിള ശ്യാം പോറ്റി യജ്ഞ ഹോതാവും വേണുഗോപാൽ പെരിങ്ങര, സുമ പാതിരിക്കൽ, പുഷ്പ കലഞ്ഞൂർ എന്നിവർ യജ്ഞ പൗരാണികർ.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്നും കനത്ത മഴ തുടരും:  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

സംസ്ഥാനത്ത്‌ ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പരക്കെ മഴ സാധ്യത .ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ...
- Advertisment -

Most Popular

- Advertisement -