ചങ്ങനാശ്ശേരി: നാടക കലയെയും നാടക പ്രവർത്തകരെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായുള്ള സർഗക്ഷേത്രയുടെ സംരംഭമായ പ്രൊഫഷണൽ നാടക മത്സരം, ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരായ ഭവനരഹിതർക്ക് – സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിൽ തേവർകാട് പ്രൊഫസർ റ്റി.റ്റി ചാക്കോ നഗറിൽ തിരശീലവീണു.
അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്ന നാടകം ഒന്നാം സ്ഥാനം നേടി. രണ്ടാമത്തെ മികച്ച നാടകമായി കാഞ്ഞിരപ്പള്ളി അമലയുടെ ശാന്തം തിരഞ്ഞെടുക്കപ്പെട്ടു .
മറ്റ് സമ്മാനങ്ങൾ മികച്ച നടൻ കരുമം സുരേഷ് (ചിറക്), മികച്ച നടി ഗ്രീഷ്മ ഉദയൻ (മണികർണിക), രണ്ടാമത്തെ മികച്ച നടൻ ബാബുരാജ് തിരുവല്ല (മുഖാമുഖം), രണ്ടാമത്തെ മികച്ച നടി മീനാക്ഷി ആദിത്യ(ചിറക്), മികച്ച സംവിധായകൻ രാജീവൻ മമ്മിളി(ചിറക് ), മികച്ച നാടക രചയിതാവ് മുഹാദ് വെമ്പായം (ജീവിതം സാക്ഷി),മികച്ച രംഗസജ്ജീകരണം :സുബി, അനിൽ അലിയാട് ,പാലം പ്രസാദ്, ഷിബു അലിയാട് (മണികർണക).
സമാപന സമ്മേളനം ചലച്ചിത്ര സംവിധയകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. നിസ്വാർത്ഥമായ കലാസാഹിത്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്നും സർഗാത്മക പ്രവർത്തനങ്ങൾക്കു പിന്തുണയും പ്രോത്സാഹനവും നല്കാൻ സമൂഹം തയ്യാറാകണമെന്നും ബ്ലെസി പറഞ്ഞു . സർഗക്ഷേത്ര രക്ഷാധികാരി
റവ.ഡോ. തോമസ് കല്ലുകളം സിഎംഐ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. അലക്സ് പ്രായികളം സിഎംഐ , സംഘാടക സമിതി ചെയർമാൻ എസ്. പ്രേമചന്ദ്രൻ, ജേക്കബ് വി.ജി നാടകോത്സവ വിധി കർത്താക്കളായ ഡോ. ജയിംസ് മണിമല, ഡോ.സണ്ണി സെബാസ്റ്റ്യൻ എൻ ജെ ജോസഫ്‌കുഞ്ഞു, വർഗീസ് ആന്റണി ജിജി കൊട്ടുപുറം, ജോസ് ജോസഫ് നടുവിലേഴം, എം ഐ ആന്റണി,എം ജെ അപ്രേം, ജോർജ് വർക്കി, ജോൺ പാലത്തിങ്കൽ, ജോയിച്ചൻ പാത്തിക്കൽ ,ജിജി ഫ്രാൻസിസ്, അഡ്വ റോയി തോമസ്, സേവിയർ സെബാസ്റ്റ്യൻ, ബീന ലിജു എന്നിവർ പ്രസംഗിച്ചു. ബെൻ ബിജു സംഗീതസംവിധാനവും, ബെവൻ സിജു ആലാപനവും നടത്തി സർഗക്ഷേത്ര പുറത്തിറക്കിയ സ്നേഹം അമരത്തുണ്ട് നാഥൻ എന്ന സംഗീത ആൽബത്തിന്റെ പ്രകാശനം ബ്ലെസി നിർവഹിച്ചു