എടത്വ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-മത് ജന്മദിനത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യ പൂജ നടന്നു. നരേന്ദ്ര മോദി ,അനിഴം നക്ഷത്രത്തിൽ ഒരു ഭക്തനാണ് വഴിപാട് നടത്തിയത്. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി,കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മേൽശാശാന്തിമാരായ അശോകൻ നമ്പൂതിരി,രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാ ദത്തൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.






