Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആർദ്ര ചാരിറ്റബിൾ...

ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് എസ്.ബി.ഐ ആംബുലൻസ് കൈമാറി

കോട്ടയം : മലങ്കരസഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആംബുലൻസ് കൈമാറി. ആർദ്രയുടെ 25ാം വാർഷികത്തിന്റെ ഭാ​ഗമായുള്ള പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് എസ് ബി ഐ സി.എസ്.ആർ ഫണ്ടിൽ നിന്ന് ആംബുലൻസ് അനുവദിച്ചത്.

ആംബുലൻസിന്റെ ഫ്ലാ​ഗ് ഓഫ് കർമ്മം സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ ഡി.ജി.എം മനോജ് കുമാർ പത്ര, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ എന്നിവർ ചേർന്ന് നിർവഹിച്ചു.

എസ്.ബി.ഐ റീജിയണൽ മാനേജർ പ്രദീപ് ആർ ചന്ദ്രൻ, എച്ച്.ആർ മാനേജർ നയന എസ്, ദേവലോകം ബ്രാഞ്ച് മാനേജർ സുമിത് വർ​ഗീസ് ജേക്കബ്, ആർദ്ര ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജോസഫ് അലക്സാണ്ടർ, ട്രഷറാർ റോയ് തോമസ്, ഐ.സി തമ്പാൻ, മോനി കല്ലംപറമ്പിൽ, ജോൺസൺ കീപ്പള്ളിൽ,  മറിയാമ്മ, അഡ്വ.വർ​ഗീസ്, സിബി, ഷാജി, രാജൻ പി എസ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല തീർത്ഥാടകർക്ക് സ്വീകരണം നൽകി

തിരുവല്ല: കാവുംഭാഗം റെസിഡൻസ് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ  പരുമല തീർത്ഥാടകർക്ക് കാവുംഭാഗം ജംഗ്ഷനിൽ സ്വീകരണം നൽകി. പരുമലപള്ളിയിലേക്ക് പദയാത്രയായി പോയ തീർത്ഥാടകൾക്ക്  ചുക്കു കാപ്പി, ജൂസ്, ഐസ് ക്രീം, വെള്ളം, സ്നാക്സ് തുടങ്ങിയവ നൽകി. ...

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ റിമാൻഡിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍  ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്. ഈ കഴിഞ്ഞ മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ...
- Advertisment -

Most Popular

- Advertisement -