കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങുന്നതിനുള്ള തുക എസ് ബി ഐ സി എസ് ആർ ഫണ്ടിൽ നിന്ന് കൈമാറി. ആർദ്രയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ച് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടിയാണ് തുക നൽകിയത്.
മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ ബംഗാര രാജു സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ചെക്ക് കൈമാറി.
ഡി.ജി.എം മനോജ് കുമാർ പത്ര, റിജീയണൽ മാനേജർ പ്രദീപ് സി ചന്ദ്രൻ, ബ്രാഞ്ച് മാനേജർ സുമിത് വർഗീസ് ജേക്കബ്, സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ആർദ്ര സെക്രട്ടറി ജോസഫ് അലക്സാണ്ടർ, ട്രഷറാർ റോയ് തോമസ്, ഐ.സി തമ്പാൻ, മോനി കല്ലാംപറമ്പിൽ, ഷെറി എം പാറേട്ട്, ഫാ. കെ.വൈ വിൽസൺ എന്നിവർ പങ്കെടുത്തു.






