Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ വാർഷികാഘോഷവും...

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂൾ 111-ാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.ഡി അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിയ്ക്കുന്ന അദ്ധ്യാപകരായ കെ.അജയകുമാർ, വി.സുരേഷ് എന്നിവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ നൽകി.

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള പുരസ്കാര വിതരണം തിരുവല്ല എ.ഇ.ഒ വി.കെ.മിനികുമാരിയും സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം വോളണ്ടിയേഴ്സിനുള്ള സർട്ടിഫിക്കറ്റ് വിതരണം പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം ടി.ആർ ദേവരാജനും നിർവ്വഹിച്ചു. സബ്ജില്ലാ മേളകളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പെരിങ്ങര ഗ്രാമപഞ്ചായത്തംഗം അനു സി.കെ, പുസ്തക വായനയിലെ മികവിനുള്ള റീഡേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രമോദ് ഇളമൺ, യു.എസ്.എസ്, വിദ്യാരംഗം ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ തിരുവല്ല ബി.പി.സി റോയ് ടി.മാത്യു എന്നിവർ വിതരണം ചെയ്തു.

പെരിങ്ങര സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ്, പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടന പ്രസിസന്റ് സി.രവീന്ദ്രനാഥ്, സ്കൂൾ പ്രധാനാധ്യാപിക ചിത്ര വി.വി, കെ.അജയകുമാർ, വി.സുരേഷ്, രമ്യ ജി നായർ എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തിലുള്ള മെനുസ്ട്രുവൽ കപ്പിന്റെ വിതരണോദ്ഘാടനവും നടന്നു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐ.എച്ച്.ആർ.ഡിയിൽ ഡിപ്ലോമ കോഴ്സുകൾ

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 ,8547005084), കല്ലേറ്റുംകര (0480 2720746, 8547005080), കുഴൽമന്ദം...

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ  ആഗസ്റ്റ് 25 മുതൽ

ആലപ്പുഴ: സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ആഗസ്റ്റ് 25 മുതൽ തുടങ്ങും.  സബ്സിഡി  സാധനങ്ങളും  മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ...
- Advertisment -

Most Popular

- Advertisement -