Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസ്‌കൂൾ വാർഷിക...

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും, ക്ലബ്ബുകളും, വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവു.

സ്‌കൂൾ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികൾക്ക് ഉച്ചമുതൽ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളർന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളിൽ കാണാൻ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 കൊടും ഭീകരരെ ഭീകരരെ വധിച്ചു. സേനകളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ : ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജലനിരപ്പ് ഉയരുന്നതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ ( ചൊവ്വാഴ്ച ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,...
- Advertisment -

Most Popular

- Advertisement -