മലപ്പുറം : സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനർ അറസ്റ്റിൽ.മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് .പ്രതി വിദ്യാർഥിനിയെ ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി. കുട്ടി വീട്ടിൽ വന്ന് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.ഇയാളെ കോടതി റിമാൻഡ് ചെയ്തു.
അതേസമയം,തന്നെയും സഹോദരിയെയും ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ കയറി വന്ന് മര്‍ദിച്ചതായി പ്രതിയായ ആഷിക് കല്പകഞ്ചേരി പോലീസില്‍ പരാതി നല്‍കി. ഇവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.






