Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌കൂൾ കലോത്സവം...

സ്‌കൂൾ കലോത്സവം : രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും എസ് എം വി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വിവിധ ജില്ലകളിൽ നിന്നും ഓൺലൈനായി ഏകദേശം 700 ഓളം രജിസ്‌ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപ്പീലുകൾ പരിഗണിക്കുമ്പോൾ എണ്ണം ഇനിയും കൂടുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂൾ കലോത്സവ നടത്തിപ്പിന്റെ ക്രമീകരണങ്ങളുടെ ചുമതല വോളന്റിയർമാരെ ഏൽപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. എൻ എസ് എസ്, എൻ സി സി ഉൾപ്പടെ 5,000 ത്തോളം വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ എല്ലാ വോളന്റിയർമാർക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു .

സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉള്ള ഭക്ഷണപ്പുരയുടെ പാലുകാച്ചൽ ചടങ്ങ് മന്ത്രി നിർവഹിച്ചു.രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തനസജ്ജമാകുമെന്നും മികച്ച രീതിയിൽ ഭക്ഷണപ്പുര സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ വെടിവയ്പ് : ഒരാൾക്ക് ഗുരുതര പരുക്ക്

കൊച്ചി : മൂവാറ്റുപ്പുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തര്‍ക്കത്തിനിടെ വീട്ടിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരുക്ക്.മൂവാറ്റുപുഴ കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും...

Kerala Lotteries Results 23-08-2025 Karunya KR-720

1st Prize : ₹1,00,00,000/- KF 261432 (THRISSUR) Consolation Prize ₹5,000/- KA 261432 KB 261432 KC 261432 KD 261432 KE 261432 KG 261432 KH 261432 KJ 261432 KK...
- Advertisment -

Most Popular

- Advertisement -