Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeEducationസ്കൂളുകള്‍ ഇന്ന്...

സ്കൂളുകള്‍ ഇന്ന് അടയ്ക്കും: സെപ്റ്റംബര്‍ എട്ടിന്  വീണ്ടും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും. ഇന്നു നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും സ്‌കൂളുകള്‍ തുറക്കും.

സ്‌കൂളുകളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും.

എന്നാൽ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന് സർക്കാരിൻ്റെ അനുമതി ലഭിച്ചു

പത്തനംതിട്ട : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന് സർക്കാരിൻ്റെ ഔദ്യോഗിക അനുമതി ലഭിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജിന് പഠനം നടത്താനുള്ള അനുമതി സർക്കാർ നൽകി. 3 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ്...

ഗതാഗത നിരോധനം

പത്തനംതിട്ട : ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍ ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ ഗതാഗതം നിരോധിച്ചു. കൊടുമണ്‍ വഴി ചന്ദനപ്പളളിക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനിലൂടെ ചിരണിക്കല്‍...
- Advertisment -

Most Popular

- Advertisement -