Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള...

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി ശാസ്ത്രീയ പരിശോധനാ ഫലം

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.

റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1998 ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. പാളികളിലെ സ്വര്‍ണത്തില്‍ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. പാളികളുടെ ഭാരത്തിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ് എസ് സി  കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കൈമാറിയത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എസ്‌ഐടിയുടെ വിലയിരുത്തല്‍ അടക്കമുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം : ഡോ. എം ശശികുമാർ

ആറന്മുള : കേരളത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനയായ പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ പറഞ്ഞു. പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വിതരണവും വിദ്യാർത്ഥികൾക്കുള്ള ധനസഹായവും വിതരണം ചെയ്ത്...

റിപ്പബ്ലിക്ക് ദിനാഘോഷം : ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി

ന്യൂഡൽഹി : 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ വിദേശകാര്യ സഹമന്ത്രി പബിത്ര മാർ​​ഗരിറ്റയും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു.മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ്...
- Advertisment -

Most Popular

- Advertisement -