Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryകാട്ടുപന്നി ഇടിച്ച്...

കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരുക്ക്

പത്തനംതിട്ട: കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും പരുക്ക്. കിടങ്ങന്നൂർ – ഇലവുംതിട്ട റോഡിൽ ഇന്ന് വൈകിട്ട് ആണ് സംഭവം. മെഴുവേലി കുരിയൻചിറ പുത്തൻവീട്ടിൽ ഉണ്ണി (49), പ്ലസ് വൺ വിദ്യാർഥിയായ മകൻ എന്നിവർക്കാണ് പരുക്കേറ്റത്.

മകനെ ട്യൂഷൻ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വരുമ്പോഴാണ് അപകടം. റോഡ് മുറിച്ചു കടന്ന പന്നി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ ഉണ്ണിക്കും മകനും കൈ കാലുകൾക്ക്  പരുക്കേറ്റത്. നാട്ടുകാർ ഇരുവരെയും കോഴഞ്ചേരിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചു.

റോഡരികിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തേടികാട്ടുപന്നികളും നായ്ക്കളും എത്തുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നതായി നാട്ടുകാർപറഞ്ഞു. ഇലവുംതിട്ട ഭാഗത്ത് റോഡരികിൽ മാലിന്യങ്ങൾ വലിയതോതിൽ നിക്ഷേപിക്കുന്നുണ്ട്. രാത്രിയിൽ ഈ ഭാഗങ്ങളിൽതെരുവ് വിളക്കുകളും പ്രകാശിക്കാറില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്കെതിരെ മൂകാഭിനയവുമായി ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ് ഭവന്‍

പത്തനംതിട്ട : ലഹരിയുടെ ഉപയോഗത്തിനെതിരെ ഭിന്നശേഷി കലാകാരന്മാര്‍ അവതരിപ്പിച്ച മൈം ശ്രദ്ധേയമായി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച...

വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു

വയനാട് : ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു.രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.ഹർത്താൽ അനുകൂലികൾ സംസ്ഥാന...
- Advertisment -

Most Popular

- Advertisement -