Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപൊടിയാടിയിൽ ടിപ്പർ...

പൊടിയാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല : തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ ( 50) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പർ സ്കൂട്ടറിനെ മറികടക്കവേ ടിപ്പറിൻ്റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് ലോറിക്ക് അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിൽ കൂടി ടിപ്പറിൻ്റെ പിൻ ചക്രം കയറി ഇറങ്ങി. സംഭവം അറിഞ്ഞ് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസുകളിൽ ഫുട്ബോർഡിന്റെ ഉയരം കുറയ്ക്കാന്‍ നിർദേശം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാന്‍ നിര്‍ദേശം. യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം  ബസില്‍ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുന്നത്. കെസ്ആര്‍ടിസിയുടെ ചില ബസുകളില്‍   കയറാന്‍  പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ...

Kerala Lotteries Results : 31-01-2025 Nirmal NR-417

1st Prize Rs.7,000,000/- NR 318374 (CHITTUR) Consolation Prize Rs.8,000/- NN 318374 NO 318374 NP 318374 NS 318374 NT 318374 NU 318374 NV 318374 NW 318374 NX 318374...
- Advertisment -

Most Popular

- Advertisement -