അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികാഘോഷമായ പ്രതിഷ്ഠാദ്വാദശിയില്‍ അഞ്ച് ദിവസത്തെ സാമൂഹ്യ രാമചരിതമാനസ പാരായണത്തിന് വേദിയൊരുങ്ങുന്നു. കാണ്‍പൂരിലെ ശ്രീ ശ്രീ മാ ആനന്ദമയി മാനസ് പരിവാറാണ് പാരായണത്തിന് നേതൃത്വം നൽകുന്നത്.
ശ്രീരാമ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിലെ മാ അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ധര്‍മ്മധ്വജമുയര്‍ത്തും. പ്രതിഷ്ഠ ദ്വാദശി കാര്യക്രമങ്ങളില്‍ അദ്ദേഹം വിശിഷ്ട അതിഥിയാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
അംഗദ് തില കാമ്പസില്‍ ഒരുക്കിയ വേദിയില്‍ 29, 30 തീയതികളിലായി ഛത്തീസ്ഗഡ് ഗുരു ഗാസിദാസ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ രാംലീല അവതരിപ്പിക്കും.






