Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിലെ മുതിർന്ന...

തിരുവല്ലയിലെ മുതിർന്ന സിപിഎം നേതാവ് പ്രഫ. എ ലോപ്പസ് അന്തരിച്ചു: സംസ്കാരം ബുധനാഴ്ച

തിരുവല്ല: സിപിഐ എം മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ തിരുവല്ല താലൂക്ക് സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന പരുമല വടക്കേപറമ്പിൽ വീട്ടിൽ പ്രഫ എ ലോപ്പസ് ഹൃദയാഘാതത്തെ തുടർന്ന് (86) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പരുമല സെൻ്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ആലീസ് ലോപ്പസ്. (റിട്ട. ഡിവിഷണൽ അക്കൗണ്ടൻ്റ്, പിഡബ്ലൂഡി). മകൻ: അജിത് ലോപ്പസ് (ബിഎസ്എൻഎൽ കോൺട്രാക്ടർ). മരുമകൾ: ജ്യോതി അജിത് (അർബൻ ബാങ്ക് തിരുവല്ല).

പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. 1979 മുൽ 88 വരെ കടപ്ര പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇഷ്ടിക തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മറ്റി അംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ്, തിരുവല്ല താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, പുളിക്കീഴ് പിആർഎഫ് വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ്, പരുമല സ്ട്രോ ബോർഡ് ഫാക്ടറി പ്രസിഡൻ്റ്, പരുമല ടാഗോർ ലൈബ്രറി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പരുമല ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി വിലാപയാത്രയായി കൊണ്ടുവന്ന് 1.30 ന് തിരുവല്ല ഏരിയാ കമ്മറ്റി ആഫീസിലും വൈകിട്ട് 3ന് കടപ്ര പഞ്ചായത്ത് ആഫീസിലും, 3.30 ന് പരുമല ടാഗോർ ലൈബ്രറിയിലും 4 ന് പരുമല ലോക്കൽ കമ്മറ്റി ആഫീസിലും പൊതുദർശനത്തിന് വയ്ക്കും.

വൈകിട്ട് 5ന് വസതിയിൽ എത്തിക്കും. ബുധനാഴ്ച സംസ്കാര ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പരുമല സെൻ്റ് ഫ്രാൻസിസ് സ്കൂൾ ജംഗ്ഷനിൽ അനുശോചന യോഗം ചേരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാരതീയ കിസാൻ സംഘ് കർഷക നവോദ്ധാന യാത്ര : സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട: ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോദ്ധാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ...

ഒറ്റപ്പാലത്ത് സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

പാലക്കാട് : ഒറ്റപ്പാലത്ത് സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും വെട്ടേറ്റു.ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനാണ് വെട്ടേറ്റത് .സംഘർഷം നടന്ന സ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്ത അക്ബർ എന്ന ആൾക്കും വെട്ടേറ്റു. അക്ബറും സുഹൃത്തുക്കളായ...
- Advertisment -

Most Popular

- Advertisement -