Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പയില്‍ നിന്നും...

പമ്പയില്‍ നിന്നും ഏഴ് പുതിയ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു

ശബരിമല : തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പമ്പയില്‍ നിന്നും
കെ എസ് ആര്‍ ടി സി യുടെ ഏഴ് പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സര്‍വീസുമാണ് പുതിയതായി ആരംഭിച്ചത്. നിലവില്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നുമാണ് ദീര്‍ഘദൂര സര്‍വീസുകളുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനോടെപ്പം പമ്പ ബസ് സ്റ്റേഷനില്‍ നിന്നും സ്‌പോട്ട് ബുക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് 40 പേര്‍ക്ക് മുന്‍ നിശ്ചയിച്ച നിരക്ക് പ്രകാരം യാത്രാ സൗകര്യം ഒരുക്കുന്ന കെ എസ് ആര്‍ ടി സിയുടെ ചാര്‍ട്ടേഡ് ട്രിപ്പുകളും പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഉപയോഗപ്പെടുത്താം.

പമ്പ ത്രിവേണിയില്‍ നിന്നും പമ്പ ബസ് സ്റ്റേഷനിലേക്കും തിരിച്ചും കെ എസ് ആര്‍ ടി സിയുടെ രണ്ട് ബസുകള്‍ സൗജന്യ സര്‍വീസും നടത്തുന്നുണ്ട്. കെ എസ് ആര്‍ ടി മണ്ഡല പൂജ തുടങ്ങിയത് മുതല്‍ ഡിസംബര്‍ 10 വരെ പമ്പയില്‍ നിന്നും 61,109 ചെയിന്‍ സര്‍വീസുകളും 12,997 ദീര്‍ഘദൂര സര്‍വീസുകളും നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17/04/2024 Fifty Fifty FF 92

1st Prize Rs.1,00,00,000/- FW239020 (KANNUR) Consolation Prize Rs.8,000/- FN 239020 FO 239020 FP 239020 FR 239020 FS 239020 FT 239020 FU 239020 FV 239020 FX 239020 FY...

സെപ്റ്റംബർ 30-ന്  സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: സെപ്റ്റംബർ 30-ന്  സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു  ഉത്തരവിറങ്ങി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും,...
- Advertisment -

Most Popular

- Advertisement -