Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsപതിനേഴുകാരനുനേരെ ലൈംഗികാതിക്രമം...

പതിനേഴുകാരനുനേരെ ലൈംഗികാതിക്രമം : 54 കാരൻ പിടിയിൽ      

പന്തളം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് 54 കാരനെ അറസ്റ്റ് ചെയ്ത് പന്തളം പോലീസ്. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം പനച്ചവിളയിൽ അൻവർ ഖാനാ(54)ണ് പിടിയിലായത്. ഈ മാസം മൂന്നിന് രാത്രി പത്തരയോടെ പന്തളം എസ്ബിഐ ബാങ്കിന് മുൻവശത്ത് നിന്നും  17 കാരനെ ഇയാൾ തന്റെ സ്കൂട്ടറിൽ  പിടിച്ചുകയറ്റി.

തുടർന്ന് കുട്ടിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച്, സി എം ആശുപത്രിക്ക് പിന്നിലെ റോഡിൽ വായനശാലയ്ക്ക് സമീപം എത്തിയപ്പോൾ  ദേഹത്ത് കടന്നുപിടിച്ച് കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
      
പിറ്റേന്ന് കുട്ടിയുടെ വീട്ടുകാർ പന്തളം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്  പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നിർദേശാനുസരണം എസ് സി പി ഓ ജലജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ സി വിനോദ് കുമാർ  പ്രതീക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ മൊഴി അടൂർ ജെ എഫ് എം കോടതിയിലും രേഖപ്പെടുത്തി.  പ്രതിയെ അറസ്റ്റ് ചെയ്തു  കോടതിയിൽ ഹാജരാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടൻ : വൈറ്റ് ഹൗസ്

വാഷിംഗ്‌ടൺ : ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടൻ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി.വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.ഏഷ്യാ പസഫിക്...

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -