Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈംഗിക അതിക്രമം: ...

ലൈംഗിക അതിക്രമം:  യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആലപ്പുഴ മാവേലിക്കര ചുനക്കര കോമല്ലൂർ കരിമുളയ്ക്കൽ അനിഴം വീട്ടിൽ എ.അരുൺ (21) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്.

2023 ഒക്ടോബർ, നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. പന്തളം എസ്എച്ച്ഒ പ്രജീഷ് അന്വേഷിച്ച കേസ് പന്തളം സബ് ഇൻസ്‌പെക്ടർ വി.വിനുവാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി.സ്മിതാ ജോൺ ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 28-11-2024 Karunya Plus KN-549

1st Prize Rs.8,000,000/- PN 188169 (ERNAKULAM) Consolation Prize Rs.8,000/- PO 188169 PP 188169 PR 188169 PS 188169 PT 188169 PU 188169 PV 188169 PW 188169 PX 188169...

കാശ്മീരിലെ ഇസഡ് – മോർഹ് ​തുരങ്കപാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ശ്രീനഗർ : രാജ്യത്തെ സുപ്രധാന പദ്ധതിയായ ഇസഡ് – മോർ​ഹ് ​തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു .ശ്രീന​ഗർ-ലേ ദേശീയ പാതയിലെ സോനാമാർ​ഗിൽ 2,700 കോടി രൂപ ചെലവിലാണ് ഇസഡ് മോർ​ഹ് ​തുരങ്കപാത...
- Advertisment -

Most Popular

- Advertisement -