Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഷഹബാസ് കേസ്...

ഷഹബാസ് കേസ് : തടഞ്ഞു വച്ച പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട് : താമരശ്ശേരിയിലെ എളേറ്റിൽ എം.ജെ.എച്ച്.എസ് ലെ മാസ്റ്റർ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ആറ് വിദ്യാർത്ഥികളുടെ  താത്കാലികമായി തടഞ്ഞു വച്ച എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഹൈക്കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പെരിന്തൽമണ്ണ താഴേക്കാട് പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം തടഞ്ഞു വച്ചിരുന്നതും ഉടൻ പ്രസിദ്ധപ്പെടുത്തും.ഈ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു

പത്തനംതിട്ട : പൊന്നമ്പലമേടിനു സമീപം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് വനത്തിൽ ചൊവ്വാഴ്ച...

അയിരൂർ പുതിയകാവ് ചതയം ജലമേള 17 ന്

പത്തനംതിട്ട: അയിരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം 17 ന് ഉച്ചയ്ക്ക് 1 ന് പമ്പാനദിയിൽ പുതിയകാവ് ദേവീക്ഷേത്ര കടവിൽ നടക്കും. രാവിലെ 9.30ന് ജലോത്സവ നഗറിൽ...
- Advertisment -

Most Popular

- Advertisement -