Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകപ്പൽ തീപിടിത്തം...

കപ്പൽ തീപിടിത്തം : എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യത

കൊച്ചി : അറബിക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തെത്തുടർന്ന് കേരളത്തിന്റെ തീരമേഖലയില്‍ എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കപ്പൽ പൂർണമായും കത്തിനശിച്ചിട്ടുണ്ട് .കപ്പലിന്റെ ഉള്ളിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നാണ് വിവരം .കപ്പൽ മുങ്ങുന്ന സാഹചര്യമുണ്ടായാൽ സമുദ്രത്തിൽ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കാനുള്ള മുന്നൊരുക്കങ്ങൾ കോസ്റ്റ്ഗാർഡ് നടത്തിവരികയാണ് .

എംവി വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലിൽ 22 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം . ഇതിൽ18 പേർ കടലിൽ ചാടി രക്ഷപ്പെട്ടു. ഇവരെ മംഗളുരുവിലെത്തിച്ചു .നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട പീഡനം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട:  കായികതാര ദളിത് വിദ്യാർത്ഥിനി ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തിൽ ആകെയുള്ള 58 പ്രതികളിൽ 44 പേർ അറസ്റ്റിലായി. സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെയും ഉടനടി പിടികൂടുമെന്ന് പോലീസ്. ഈമാസം 10...

മഴക്കാല മുന്നൊരുക്കം : ആലപ്പുഴ ജില്ലയിൽ 394 ക്യാമ്പുകൾ സജ്ജം: ജില്ലാ കളക്ടർ

ആലപ്പുഴ : പ്രകൃതിക്ഷോഭം മൂലം അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള 394 ക്യാമ്പുകൾ ജില്ലയില്‍ സജ്ജമാണെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ...
- Advertisment -

Most Popular

- Advertisement -