തിരുവല്ല : ആൾ ഇന്ത്യാ വീരശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ 107ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖാ മന്ദിരത്തിൽ വച്ച് ശിവരാത്രി ആഘോഷം നടത്തി . സ്മിത ഇരമല്ലിക്കരയുടെ ശിവപുരാണ പാരായണവും പ്രഭാഷണവും ആയിരേത്ത് ഗോപാലകൃഷ്ണർ നയിച്ച കൂട്ടനാമജപവും തുടർന്ന് സമൂഹസദ്യയും നടന്നു .ചടങ്ങിൽ നൂറോളം ഭക്തജനങ്ങൾ പങ്കെടുത്തു.