Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീമദ് നാരായണീയ...

ശ്രീമദ് നാരായണീയ ത്രയാഹയജ്ഞവും പ്രതിഷ്ഠാ വാർഷികവും

തിരുവല്ല:  കൈതവന കിഴക്കേതിൽ ശ്രീഭദ്ര കാളി ക്ഷേത്രത്തിൽ   ശ്രീമദ് നാരായണീയ ത്രയാഹയജ്ഞവും പ്രതിഷ്ഠ വാർഷിക മഹോത്സവും സമാപിച്ചു. ക്ഷേത്ര തന്ത്രി തന്ത്രരത്നം ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റി അത്തം പൊങ്കാലയ്ക്ക് ദീപം തെളിയിച്ചു.

മനുഷ്യർക്ക് സ്വയം തിരിച്ചറിയുവുണ്ടാകാൻ  ഏറെ സഹായിക്കുന്നതിന് പുരാണ ഗ്രന്ഥ പഠനത്തിലൂടെ സാധിക്കുമെന്ന് മന്നത്ത് പത്മനാഭന്റെ ചെറുമകളും യജ്ഞാചാര്യയുമായ എസ് ഗീത  പറഞ്ഞു. ശ്രീമദ് നാരായണീയ ത്രയാഹയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അർത്ഥത്തോടുള്ള  ആസക്തി മൂലം കലുഷിതമായ വർത്തമാന കാലത്തിൽ ധർമ്മസംസ്ഥാപനത്തിന് ഭഗവാന്റെ അവതാരചരിതങ്ങളുടെ ശ്രവണങ്ങൾ പാനാമൃതം പോലെയാണെന്നും കൂട്ടിച്ചേർത്തു.
അഡ്വ.എൻ. രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

പലിപ്ര ദേവി ക്ഷേത്രം പ്രസിഡന്റ് മോഹന കുമാര പണിക്കർ, മുത്തൂർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി പി.എൻ. ഗോപൻ, നഗരസഭ കൗൺസിലർ ഇന്ദു ചന്ദൻ, മാദ്ധ്യമ പ്രവർത്തകൻ സന്തോഷ് സദാശിവമഠം, സോമനാഥ പണിക്കർ, യു. പ്രഭ, ആർ.മിഥുൻ, എസ് .മൈഥിലിനായർ, എൻ.വിജയകുമാർപിള്ള എന്നിവർ പ്രസംഗിച്ചു.

മന്നംകരച്ചിറ  ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ജീവിതയെഴുന്നള്ളെത്തും താലപ്പൊലിയും നടന്നു. നാളെ രാവിലെ മുത്തൂർ ശ്രീഭദ്ര കാളി ക്ഷേത്രത്തിലെ തിരുവായുധമെഴുന്നെള്ളത്തിന് ക്ഷേത്രത്തിൽ ആചാര വരവേൽപ്പ് നടക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി  ബഹുജന മാർച്ച് നടത്തി

പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്ലാന്റിന് മുൻപിലേക്ക് ബഹുജന മാർച്ച് നടത്തി.ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ...

കേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത്...
- Advertisment -

Most Popular

- Advertisement -