Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNew Delhiസിദ്ദിഖിന്‍റെ മുൻ‌കൂർ...

സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി : ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി : പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.

കേസിൽ സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട : അട്ടത്തോട്ടിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശി രത്നാകരൻ (57) ആണ് മരിച്ചത്. ഞായർ അർധരാത്രിയിൽ നടന്ന സംഭവത്തിൽ ഭാര്യ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കർഷകദിനാചരണവും കർഷകരെ ആദരിക്കലും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും  കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടന്നു. പെരിങ്ങര എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  അഡ്വ മാത്യു ടി തോമസ് എം എൽ എ ...
- Advertisment -

Most Popular

- Advertisement -