ചങ്ങനാശ്ശേരി : കെ റെയിൽ -സിൽവർ ലൈൻ അനുകൂലികൾക്ക് വോട്ടില്ല എന്ന മുന്ദ്രാവാക്യമുയർത്തി സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയും പ്രചാരണ പരിപാടികളും നടത്തി. മാടപ്പള്ളി സ്ഥിരം സമര പന്തലിൽ ജില്ലാ തല ഉത്ഘാടനം നടന്നു.
ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ രക്ഷാദികാരി വി ജെ ലാലി ഉത്ഘാടനം ചെയ്തു. അപ്പിച്ചൻ എഴുത്തുപള്ളി,എ റ്റി തോമസ് മാത്യു വി സി, കൃഷ്ണൻ നായർ, റെജി പറമ്പത്ത്, ഷാജൻ കൊരണ്ടിത്തറ,ടിജി തോമസ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ റെയിൽ കടന്നുപോകുന്ന എല്ലാ പ്രദേശങ്ങളിലും പ്രാദേശിക യൂണിറ്റുകളുടെ നേതൃത്വത്തിൽ കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല എന്ന മുന്ദ്രാവാക്യമുയർത്തി കൂട്ടായ്മയും പ്രചരണവും നടക്കുമെന്ന് ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അറിയിച്ചു.






