Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎസ്ഐആർ: 2002...

എസ്ഐആർ: 2002 ലെ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്ന വോട്ടർമാരുടെ ഹിയറിംഗ് ജനുവരി 5 മുതൽ

ആലപ്പുഴ: ജില്ലയിൽ 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച എസ്ഐആർ കരടു പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാരിൽ 2002 ലെ എസ്ഐആർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്ന (അൺമാപ്ഡ്) വോട്ടർമാരുടെ ഹിയറിംഗ് ജനുവരി അഞ്ചിന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അൺമാപ്ഡ് വോട്ടർമാർ ഹിയറിംഗുമായി സഹകരിക്കണമെന്നും എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജൻ്റമാർ ഈ പ്രവർത്തി വിജയകരമായി പൂർത്തിയാക്കുവാൻ സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ബിഎൽഒമാർ അത്തരം വോട്ടർമാർക്ക് നോട്ടീസുകൾ വിതരണം ചെയ്യും. ഹിയറിംഗിന് ഹാജരാകുന്നവർ തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച രേഖകളിൽ ഏതെങ്കിലും ഒരെണ്ണം ഹാജരാക്കണം. നിശ്ചയിച്ച തീയതിയിൽ ഹിയറിംഗിന് ഹാജരാകുവാൻ കഴിയാത്തവർ അതു സംബന്ധിച്ച അപേക്ഷ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ  ഓഫീസർക്ക് നൽകിയാൽ മറ്റൊരു തീയതി ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ: സന്ധ്യ നമസ്കാരവും റാസയും നടത്തി

പരുമല: പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ദിനത്തിൽ  പരുമല സെമിനാരിയിൽ സന്ധ്യ നമസ്കാരവും റാസയും ആശീർവാദവും നടത്തി. മലങ്കര സഭ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം...

ശബരിമല സന്നിധാനത്ത് കളമെഴുത്തിന് നാളെ സമാപനം

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് നടക്കുന്ന കളമെഴുത്തിന് നാളെ (18) സമാപനം. മാളികപ്പുറം മണിമണ്ഡപത്തില്‍ മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്കാണ് കളമെഴുത്ത്. അയ്യപ്പന്റെ ബാല്യം, കൗമാരം, യൗവനം, കര്‍മപൂര്‍ത്തീകരണം, ധര്‍മശാസ്താവിലേക്കുള്ള...
- Advertisment -

Most Popular

- Advertisement -