പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ആറന്മുള, ചെന്നീർക്കര, കൂടൽ, കോന്നിത്താഴം, പുറമറ്റം, നിരണം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഒക്ടോബർ 27-ന് രാവിലെ 11.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ നിർവഹിക്കും. ആറന്മുള ഇടശ്ശേരിമല 234 ാം എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ആറന്മുള, ചെന്നീർക്കര വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷനാകും.
കൂടൽ, കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങുകളിൽ കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനാകും. പുറമറ്റം സെൻറ് മേരീസ് ഊർശ്ലേം ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പുറമറ്റം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിലും നിരണം സെൻറ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന നിരണം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിലും മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.
ഉദ്ഘാടന സമ്മേളനങ്ങളിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.






