പത്തനംതിട്ട : വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്നവര്‍ക്കുമാണ് അവസരം. ഫോണ്‍ : 04735 294263.
