ചങ്ങനാശ്ശേരി : മാടപ്പള്ളി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍പെട്ട പരപ്പൊഴിഞ്ഞയിലെ കുന്നിടിച്ചു വീണ്ടും മണ്ണെടുക്കുവാനുള്ള നീക്കം അധികാരികള്‍ നിരോധിക്കണമെന്ന് മാടപ്പള്ളി ഗ്രാമരക്ഷാസമിതി ആവശ്യപ്പെട്ടു. നൂറുകണക്കിനാളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്തോട് ചേര്‍ന്നുകിടക്കുന്ന 11 ഏക്കറിലെ മണ്ണെടുത്ത് മാറ്റുമ്പോള്‍ പ്രദേശവാസികള്‍ക്ക് അതിരൂക്ഷമായ കുടിവെള്ള ക്ഷാമവും പരിസ്ഥിതി പ്രശ്‌നങ്ങളും ഉണ്ടാകും.
രാത്രിയും പകലുമായി വലിയ ടിപ്പര്‍ ലോറികള്‍ ഇടവിടാതെ മണ്ണെടുത്തു പോകുന്നതിനാല്‍ ശാന്തിപുരം വെങ്കോട്ട റോഡില്‍ പൊതുജനങ്ങളുടെ യാത്ര ബുദ്ധിമുട്ടിലായിരിക്കുകയാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടു ഗ്രാമരക്ഷാസമിതിയുടെ നേതൃത്വത്തില്‍ പരപ്പൊഴിഞ്ഞയില്‍ സ്ഥിരം സമരപന്തല്‍ ഉയര്‍ന്നു.
പന്തലില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ പ്രസിഡന്റ് ബാബുകുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. റ്റി.ജെ. തങ്കപ്പന്റെ അദ്ധ്യക്ഷതയില്‍ റോസ്‌ലിന്‍ ഫിലിപ്പ്, ജോയി റ്റി.കെ., ജിജോ ചാക്കോ, ബിനോയ് കാലായില്‍, റെജി പറമ്പത്ത്, രാജു കുളങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.






