Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaരാസലഹരിക്കെതിരെ ദീപം...

രാസലഹരിക്കെതിരെ ദീപം കൊളുത്തി ഐക്യദാർഢ്യം: ആലപ്പുഴ ബീച്ചിൽ മോചനജ്വാല തെളിച്ചു

ആലപ്പുഴ : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ രാസലഹരിക്കെതിരെ ശക്തമായ പ്രതിരോധസന്ദേശമുയർത്തി മോചനജ്വാല തെളിച്ചു.
ലഹരി വിരുദ്ധ മോചനജ്വാല പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ പി പി ചിത്തരഞ്ജൻ എം എൽ എ നിർവഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു.
നിരന്തരമായ ബോധവൽക്കരണ പരിപാടികളിലൂടെ മാത്രമേ ലഹരിയുടെ ഉപയോഗം കുറക്കാൻ കഴിയുകയുള്ളൂ എന്ന് മോചന ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. പുതിയതലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്നുകളുടെ വ്യാപനം ഇപ്പോൾ കൂടുകയാണ്.

രാസലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം.  നാടിന് അഭിമാനകരമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് നിർവഹിക്കുന്നത്. ലഹരിക്കെതിരെ  ഓരോ വ്യക്തിയും ജാഗ്രതയോടെ നിലകൊള്ളണമെന്നും എംഎൽഎ പറഞ്ഞു. അന്തരിച്ച ഫ്രാൻസിസ് മാർപാർപ്പയ്ക്കും പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടി തുടങ്ങിയത്.

ജില്ല പഞ്ചയത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരി വിരുദ്ധ സന്ദേശം നൽകികൊണ്ട് വിനോദ് നരനാട്ട് നടത്തിയ കിറ്റി ഷോയും ഇതോടനുബസിച്ച് അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഇന്‍സ്ട്രമെന്റ് മെക്കാനിക്കല്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -ഇന്‍സ്ട്രമെന്റ് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷ...

ശബരിമലയിലെ ദ്വാരപാലക ശിൽപ്പ സ്വര്‍ണപ്പാളി വിവാദത്തിൽ വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പ സ്വര്‍ണപ്പാളി വിവാദത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ. 1999ൽ തന്നെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ...
- Advertisment -

Most Popular

- Advertisement -