അലപ്പുഴ : പുന്നപ്ര വാടക്കൽ കല്ലുപുരക്കൽ ദിനേശനെ(50) ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അയൽവാസിയായ വാടക്കൽ കൈതവളപ്പിൽ കിരണിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇലക്ട്രീഷ്യനായ കിരൺ ദിനേശനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ആളൊഴിഞ്ഞ പറമ്പിൽ ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഷോക്കടിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. കിരണിന്‍റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് വിവരം. കിരണുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.