Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeHealthനിപ പ്രതിരോധത്തിന്...

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക്

തിരുവനന്തപുരം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി ഓൺലൈൻ കൺസൾട്ടേഷൻ നൽകിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാൻ ഇതിലൂടെ സാധിക്കുന്നു. ഇതുകൂടാതെ മറ്റ് അസുഖങ്ങൾക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

 https://esanjeevani.mohfw.gov.in എന്ന ഓൺലൈൻ വെബ് സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. Patient എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്യുക. അതിനു ശേഷം consult now എന്ന ഐക്കൺ ക്ലിക്ക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനിൽ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ രേഖപ്പെടുത്തുക. അതിനു ശേഷം സേവ് & നെക്സ്റ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും രേഖപ്പെടുത്തിയ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുക. തുടർന്ന് വലതു വശത്തെ arrow mark ൽ ക്ലിക്ക് ചെയ്ത ശേഷം query option നിർബന്ധമായും ഫിൽ ചെയ്യുക.

അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷൻ കൊടുക്കുകയും NIPAH OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടർന്ന് ഡോക്ടറെ സെലക്ട് ചെയ്ത് കോൾ ചെയ്ത ശേഷം രോഗ വിവരങ്ങൾ പറഞ്ഞ് കൺസൾട്ടേഷൻ പൂർത്തിയാക്കാം.ഒപി കൺസൾട്ടേഷൻ പൂർത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും നിർദേശിച്ചിട്ടുള്ള മരുന്നുകൾ വാങ്ങാനും ലാബ് പരിശോധനകൾ നടത്താനും സാധിക്കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്ര തിരിച്ചു. രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് യാത്ര.മകനേയും കുടുംബത്തേയും സന്ദർശിക്കാനാണ് യാത്രയെന്നാണ് വിവരം. സ്വകാര്യ സന്ദർശനമായതിനാൽ...

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  കുഴിയിലേക്ക് മറിഞ്ഞു: വിദ്യാർഥികൾ നിസാരപരികളോടെ രക്ഷപ്പെട്ടു

തിരുവല്ല : നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -