Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiഈസ്റ്ററിനോട് അനുബന്ധിച്ച്...

ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു

കൊച്ചി: ഈസ്റ്ററിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ പ്രത്യേക പ്രാർത്ഥനകൾ നടന്നു. കൊച്ചി സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ ഈസ്റ്റർ ദിന തിരുക്കർമ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഈസ്റ്റർ കുർബാനയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. ലോകം ഭയപ്പാടിലെന്നും യുദ്ധം എല്ലാവരെയും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഭയം മാറാനും യുദ്ധം അവസാനിക്കാനും ഈ ഉയർപ്പ് ദിനം പ്രാർത്ഥിക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് വിശ്വാസികളെ ഓർമപ്പെടുത്തി കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ. മലങ്കര കത്തോലിക്ക സഭ പട്ടം സെൻ്റ് മേരീസ് കതീട്രലിൽ ഈസ്റ്ററിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രാർഥനാ ച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ.

തെരഞ്ഞെടുപ്പിൽ ഫലപ്രദമായി വോട്ട് ചെയ്യണം. ഒരാളും വോട്ട് പാഴാക്കരുത്. പുതിയ നിയമങ്ങളൊക്കെ വരുന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോയെന്ന് ഓർമിപ്പിച്ച അദ്ദേഹം ഈ നിയമത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന പല കാര്യങ്ങളും പുറത്ത് വരുന്നുണ്ടെന്നും പറഞ്ഞു. സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവരല്ലാത്തവർക്ക് വേണ്ടിയും സ്‌നേഹ ഭവനം നന്നായി നടത്തിക്കൊണ്ടു പോകുന്ന കാര്യം സകലർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭിന്നശേഷി ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ സഹായം

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ഇവർക്ക്...

മാർത്തോമ്മൻ പൈതൃകം വിശ്വാസത്തിന്റെ ആണിക്കല്ല് : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ക്രിസ്തുശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകമാണ് ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....
- Advertisment -

Most Popular

- Advertisement -