കൊച്ചി : വിനോദയാത്രക്കായി കൊച്ചിയിൽ എത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പടെ 60-ഓളം പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും അടങ്ങുന്ന 98 പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്.മറൈൻ ഡ്രൈവിൽ യാത്ര ചെയ്ത ബോട്ടിൽ നിന്നാണ് ഇവർ ഉച്ചഭക്ഷണം കഴിച്ചത്.ഊണിനൊപ്പമുള്ള മോര് കറി കഴിച്ചവർക്കാണ് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടത് .ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്.