Monday, November 3, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭപുരി സത്രസ്മൃതി...

ശ്രീവല്ലഭപുരി സത്രസ്മൃതി ശ്രീമദ് ഭാഗവതയജ്ഞം: യജ്ഞവേദിപ്പന്തൽ കാൽനാട്ടുകർമം

തിരുവല്ല: ശ്രീവല്ലഭപുരി ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ  ഡിസംബറിൽ നടക്കുന്ന സത്രസ്മൃതി ശ്രീമദ് ഭാഗവതയജ്ഞത്തിൻ്റെ പന്തൽകാൽനാട്ടുകർമം യജ്ഞനിർവഹണസമിതി ചെയർമാൻ ആർ ജയകുമാർ നിർവഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡൻ്റ്  ആർ പി ശ്രീകുമാർ ശ്രീപദ്മത്തിൻ്റെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ  ക്ഷേത്രത്തിൻ്റെ കന്നിമൂലയിൽ മേൽശാന്തി  ശങ്കരൻ നമ്പൂതിരി കുളങ്ങരമഠം ഭൂമിപൂജ നടത്തി.

സപ്താഹയജ്ഞസമിതി ജനറൽ കൺവീനർ ശ്രീകുമാർ ചെമ്പോലിൽ, വൈസ് ചെയർമാൻ ഗണേശ് കാർത്തിക, കൺവീനർ കൃഷ്ണകുമാർ പാട്ടത്തിൽ, ജോ. കൺവീനർ ഗോപകുമാർ, ക്ഷേത്രം വൈസ്പ്രസിഡൻ്റ് രാധാകൃഷ്ണൻ വേണാട്ടു്, സെക്രട്ടറി വി ശ്രീകുമാർ കൊങ്ങരേട്ടു്, ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ,ട്രഷറർ ജിതിഷ്‌കുമാർ സൗപർണിക, കമ്മറ്റിഅംഗങ്ങളായ ഗണേഷ് രാഗവില്ല,രാജശേഖരൻ മാരാമുറ്റം, ജയകുമാർ കുന്നുവിലാസം എന്നിവർ പ്രസംഗിച്ചു.

ശ്രീദേവി വനിതാസമാജം പ്രസിഡന്റ്‌ ഷർമിള,യജ്ഞമാതൃസമിതി കൺവീനർ വസന്ത രാജൻ, ലൈറ്റ് ആൻഡ് സൗണ്ട്/പന്തൽ കമ്മറ്റി ചെയർമാൻ രാജഗോപാൽ കളത്തറ, കൺവീനർ ഹരികുമാർ മുതലായവർ പങ്കെടുത്തു. ഡിസംബർ 18 മുതൽ 25 വരെയാണ് ശ്രീമദ് ഭാഗവതസപ്താഹയജ്ഞം നടക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

പത്തനംതിട്ട : കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് യോഗ്യത - അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം ,...

കാലവർഷക്കെടുതി: കുറ്റൂരിൽ വ്യാപക കൃഷി നാശം

തിരുവല്ല: കാലവർഷക്കെടുതിയിൽ കുറ്റൂർ പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ  വ്യാപക കൃഷി നാശം. തിരുമൂലപുരം, വാളൻ പറമ്പിൽ വീട്ടിൽ, വിപിൻ വി ജോസഫിന്റെ  500 മൂട് ഏത്തവാഴ, വല്യവീട്ടിൽ ബാബുവിന്റെ 150 മൂട് ഏത്തവാഴ എന്നിവയാണ്...
- Advertisment -

Most Popular

- Advertisement -