Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeCareerഫേസ് Xlll/2025/...

ഫേസ് Xlll/2025/ സെലക്ഷൻ പോസ്റ്റിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കായി ഫേസ് Xlll/ 2025/ സെലക്ഷൻ പോസ്റ്റിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുളള ഒഴിവുകളിലേക്കാണ് പരീക്ഷ. 365 വിഭാഗങ്ങളിലായി 2423 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

2025 ഓഗസ്റ്റ് ഒന്നിന് 18 മുതൽ 40 വയസ് പ്രായമുള്ള പത്താം ക്ലാസു മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ -അതിന് ശേഷം തസ്തികയ്ക്ക് അനുസരിച്ചുള്ള നൈപുണ്യ പരീക്ഷ എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. പേ ലെവൽ 1 അനുസരിച്ച് (Rs 18000-56900), പേ ലെവൽ 2 പ്രകാരം (Rs 44900-142400) എന്നിങ്ങനെയാണ് ശമ്പള സ്കെയിൽ. 2025 ജൂലൈ 24 മുതൽ ഓഗസ്റ്റ് 4 വരെയാകും പരീക്ഷ.

പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. https://ssc.gov.in എന്ന വെബ്‌സൈറ്റില്‍ 2025 ജൂൺ 23 രാത്രി 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂൺ 28 മുതൽ 30ന് രാത്രി 11 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസരമുണ്ടാകും. 100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/എസ് ടി/വിമുക്തഭടന്മാര്‍/സ്ത്രീകള്‍ തുടങ്ങിയവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരീക്ഷയുടെ സ്‌കീം, സിലബസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ 2025 ജൂൺ രണ്ടിന് പ്രസിദ്ധീകരിച്ച അറിയിപ്പ് പരിശോധിക്കുക. www.ssckkr.kar.nic.in , https://ssc.gov.in എന്നീ വെബ് സൈറ്റുകളില്‍ അറിയിപ്പ് ലഭ്യമാണ്. ഹെൽപ്പ്ലൈൻ സേവനത്തിനായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10നും വൈകിട്ട് 5നും ഇടയിൽ 080-25502520 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ്നാട് സ്വദേശി കഞ്ചാവുമായി പിടിയിൽ

റാന്നി :  തമിഴ്നാട് സ്വദേശിയായ യുവാവ് 17 ഗ്രാം കഞ്ചാവുമായി പൊലീസ് പിടിയിൽ. തമിഴ്നാട്  പെരമ്പലൂർ ലബ്ബൈക്കുടിക്കാട്  വെസ്റ്റ് മിഡിൽ സ്ട്രീറ്റ്  നമ്പർ അഞ്ചിൽ മുഹമ്മദ് ശരീഫ് (34) ആണ് അറസ്റ്റിലായത്. റാന്നി വൈക്കത്തുനിന്നും...

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണിയിലെ വാര്‍ത്താ അവതാരകന്‍  എം രാമചന്ദ്രന്‍ (91) അന്തരിച്ചു.  തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാര്‍ത്താ അവതരണത്തില്‍ തന്റേതായ ശൈലി സൃഷ്ടിച്ച രാമചന്ദ്രന്‍ സാക്ഷി എന്ന ടെലിവിഷന്‍ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു....
- Advertisment -

Most Popular

- Advertisement -