തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്. മൂന്നാം വട്ടവും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷേമ പെന്‍ഷന്‍ വര്‍ധനയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും.അവസാന ബജറ്റിൽ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതി ഉണ്ടാകുമെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു.സർക്കാരിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകനം ഇന്നു സഭയിൽ സമർപ്പിക്കും.






