തൃശൂര്‍ : 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു .മമ്മൂട്ടിയ്ക്ക് ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി .മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം ഏഴ് അവാര്‍ഡുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടി .
മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി.മികച്ച ഗായകൻ: ഹരിശങ്കർ,സെബ ടോമി മികച്ച പിന്നണി ഗായിക, വേടനാണ് മികച്ച ഗാനരചയിതാവ്. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി.
തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു .






