Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഓണത്തിന് മഞ്ഞ...

ഓണത്തിന് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് സർക്കാർ

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർആറ് ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഈ കിറ്റിൽ 15 ഇനങ്ങളാണുണ്ടാകുക. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് വീതവും സൗജന്യമായി ലഭിക്കും.

കിറ്റിൽ അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയുണ്ടാകും.

റേഷൻ കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭ്യമാക്കും. നീല കാർഡുകാർക്ക് 10 കിലോ അരിയും വെള്ള കാർഡുകാർക്ക് 15 കിലോ അരിയും 10.90 രൂപ നിരക്കിൽ ലഭിക്കും. ഇത് ഏകദേശം 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കിൽ ലഭിക്കും. നിലവിൽ 29 രൂപയ്ക്ക് നൽകുന്ന അരിയാണിത്.

സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്തകൾ നടത്തും. ഈ വർഷം തിരുവനന്തപുരത്തിന് പുറമെ പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും. കേരളം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം അരി വിലകുറച്ച് നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടപ്ര കന്നിമറ ഹോട്ടൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : കടപ്ര എസ് എൻ ജംഷനിലെ കന്നിമറ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് 9 ന് പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക്  വാങ്ങിച്ച ഭക്ഷണത്തിൽ  പഴുതാരയെ  കണ്ടെത്തിയെന്നുള്ള  പരാതിയെ...

മയക്കുമരുന്നുകച്ചവടവുമായി ബന്ധമുണ്ടെന്ന് പോലീസിൽ അറിയിച്ച വിരോധത്താൽ ആക്രമണം : രണ്ടുപേർ പിടിയിൽ

തിരുവല്ല:  മയക്കുമരുന്നുകച്ചവടവുമായി ബന്ധമുണ്ടെന്ന് പോലീസിൽ അറിയിച്ച വിരോധത്താൽ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ രണ്ടു പ്രതികളെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല  കുറ്റപ്പുഴ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ തങ്കച്ചൻ മകൻ മനുവെന്ന് വിളിക്കുന്ന റ്റിബിൻ...
- Advertisment -

Most Popular

- Advertisement -