തിരുവനന്തപുരം : 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിൽ തൃശ്ശൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കി. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റുമാണ് ലഭിച്ചത്.കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി.1994, 1996, 1999 വർഷങ്ങളിൽ തൃശൂർ ജേതാക്കളായിരുന്നു.സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്.വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി.