Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : വിളംബര ജാഥ നാളെ  (നവംബർ 14 ന് )

ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച്  സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവ വിളംബര ജാഥയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വ്യാഴം രാവിലെ 9 മണിക്ക് കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ച് സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിൻറെ നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിച്ച നാട്ടുവൈദ്യനായിരുന്ന ഇട്ടി  അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും ദലീമ ജോജോ എം എൽ എ ഉദ്ഘാടനം ചെയ്ത്  ആരംഭിക്കുന്ന  പതാക ജാഥ ചേർത്തല , അരൂർ , ആലപ്പുഴ  മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി 3 മണിക്ക് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.

ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷിശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ  മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം വി പ്രിയ  ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന ദീപശിഖാ റാലി കുട്ടനാട് , ഹരിപ്പാട്,  അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേരും.

ഇതോടൊപ്പം സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ജില്ലക്ക് ശാസ്ത്രമേള സംഘാടകസമിതിയുടെ നാമധേയത്തിൽ ഏർപ്പെടുത്തി പ്രത്യേകം രൂപകൽപ്പന ചെയ്ത  എഡ്യൂക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്ര  എം. എസ്. അരുൺ കുമാർ  എം എൽ എ ഉദ്ഘാടന  നിർവ്വഹിച്ച്  ചെങ്ങന്നൂർ , മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും. തുടർന്ന് നാല് മണിയോട് കൂടി ശതാബ്ദി മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സംഘാടകസമിതി ചെയർമാനും ഫിഷറീസ്  സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ  സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ ഭൂചലനം : റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തി

ന്യൂഡൽഹി : ഡൽഹിയിൽ പുലര്‍ച്ചെ 5.30 ന് ഭൂചലനം അനുഭവപ്പെട്ടു .റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിൽ പലഭാഗത്തും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ അഞ്ച്...

ഓണാവധിയിൽ മാറ്റമില്ല : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി...
- Advertisment -

Most Popular

- Advertisement -