Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമോഷണം നടക്കുന്ന...

മോഷണം നടക്കുന്ന പരാതി : പോലീസ് നടത്തിയ പരിശോധനയിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ

റാന്നി : ചേത്തക്കൽ മാടത്തരുവി പ്രദേശത്ത് മോഷണങ്ങൾ നടക്കുന്ന
പരാതിയെ തുടർന്ന് റാന്നി പോലീസ് നടത്തിയ പരിശോധനയിൽ  ചെറിയ പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. കട്ടപ്പന ശൂലപ്പാറ കൊച്ചാർ കൊച്ചു കീച്ചേരിൽ ജയിംസ് പീറ്ററിൽ നിന്നാണ് പോലീസ് കഞ്ചാവ് പൊതി കണ്ടെത്തിയത്.
ചേത്തക്കൽ മാടത്തരുവി പ്രദേശങ്ങളിൽ കൈതകൃഷിയിൽ നിന്നും കൈതചക്ക അടക്കം മോഷണം നടക്കുന്നതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പൂട്ടികിടക്കുന്ന ലാറ്റക്സ് ഫാക്ടറിയുടെ സമീപത്തു  കണ്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതികണ്ടെത്തിയത്. യുവാവിൽ നിന്നും അളവിൽ കുറച്ച് മാത്രമേ കണ്ടത്താൻ സാധിച്ചുള്ളുവെന്ന് പോലീസ് പറഞ്ഞു. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വകാര്യ ബസുകളുടെ ദൂരപരിധി : സർക്കാർ അപ്പീൽ സമർപ്പിക്കും

തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ...

കിടപ്പു രോഗിയായ 84 കാരിയെ സാമൂഹ്യനീതി വകുപ്പ് ഇടപെട്ട് വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണ ദിവസമായ ഇന്ന് കിടപ്പു രോഗിയായ 84 കാരിക്ക് ആശ്വാസം എത്തിക്കാൻ സാമൂഹ്യനീതി വകുപ്പ് രംഗത്തെത്തി. പൊള്ളേത്തൈ കാട്ടുങ്കൽ സ്വദേശിനി സാമൂഹ്യനീതി വകുപ്പിനു നൽകിയ അപേക്ഷയിന്മേലാണ്...
- Advertisment -

Most Popular

- Advertisement -