പാലക്കാട് : കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിര താമസക്കാരിയുമായ നൂർ നാസർ (35) ആണ് അറസ്‌റ്റിലായത് .ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
കഴിഞ്ഞ ദിവസം അങ്കണവാടി വച്ച് അധ്യാപികയാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റ മുറിവുകൾ കണ്ടെത്തുന്നത്.ഉടൻ തന്നെ അദ്ധ്യപിക പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.രണ്ടാനമ്മ നിരന്തരമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും വിവരമുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.






