Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsമോഷണം പോയ...

മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി : രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണെന്ന് പ്രതിയുടെ മൊഴി

തൃശ്ശൂർ : കുന്നംകുളം പുതിയ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി.ബസ് പിന്നീട് ഗുരുവായൂരിൽ നിന്ന് കണ്ടെത്തി.സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ ഷംനാദിനെ കുന്നംകുളം പൊലീസ് പിടികൂടി.

കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസ്സാണ് സ്റ്റാൻഡിൽ നിന്നും കാണാതായത് .പുലർച്ചെ 4.10ന് പ്രതി ബസ് ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ ബസ് സ്റ്റാന്റിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു .തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തിയത്. മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്ത് കൊണ്ടു പോയതെന്നാണ് ഷംനാദ് പൊലീസിന് മൊഴി നൽകിയത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസിയിൽ ഫോൺ വിളിച്ചാൽ  മറുപടിയില്ലെന്ന പരാതി :  നിരുത്തരവാദിത്തപരമായി പെരുമാറിയ 9 ജീവനക്കാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. ഒമ്പത് കണ്ടക്ടർമാരെ സ്ഥലം മാറ്റി ഉത്തരവായി. വിളിച്ചാൽ  ഫോൺ എടുക്കാറില്ലെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതികൾ കൂടിയപ്പോൾ കെഎസ്ആർടിസി കൺട്രോൾ...

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഇല്ല :വൈദ്യുതി മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.ലോഡ് ഷെഡിങ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നത്.അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല, അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്,...
- Advertisment -

Most Popular

- Advertisement -