Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഭഗവത് കഥകള്‍...

ഭഗവത് കഥകള്‍ അനുഭവിച്ചറിയണം: ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ

തിരുവല്ല: ഭഗവത്കഥകള്‍ അനുഭവിച്ചറിയണമെന്ന് ഭാഗവതാചാര്യന്‍ ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ. ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണം. ഓരോ വിഷയങ്ങളും ആഴത്തിലറിയാന്‍ സാധിക്കണം. ഇങ്ങനെ സാധിച്ചവര്‍ക്ക് മാത്രമാണ് നല്ലൊരു വക്താവും ശ്രോതാവും ആകാന്‍ സാധിക്കു. തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവത സത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതം മുന്നോട്ട് വെയ്ക്കുന്ന തത്വം ബൗധികമായിതന്നെ ഉള്‍കൊള്ളാന്‍ സാധിക്കണം, മുക്തിക്ക് വേണ്ടിയുള്ള ലക്ഷ്യമാകണം ഭാഗവത ഉപാസന.

സംസാര ദുഖത്തില്‍ നിന്ന് രക്ഷപെടാനുള്ള ഒരേയൊരു മാര്‍ഗം ഇതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.തുടക്കം മുതല്‍ ഒടുക്കം വരെ ഈ ഓര്‍മപ്പെടുത്തലാണ് ഭാഗവതം നിര്‍വഹിക്കുന്നതെന്നും, ലോകത്തില്‍ എല്ലാ വസ്തുക്കളും ദുഖത്തിന് കാരണമാണ്. ഈ സംസാര സാഗരംതന്നെ ദുഖത്തിന് വേണ്ടിയുള്ളതാണ്. ജീവിതത്തിന്റെ കണക്ക് പുസ്തകത്തില്‍ ഏറിനില്‍ക്കുന്നത് ദുഖംമാത്രമാണ്. എന്നാല്‍ ഇതില്‍ നിന്നുള്ള മോചനം ഭഗവാനെയും ഭാഗവതത്തെയും അടുത്തറിയുക എന്നത് മാത്രമാണെന്നും പ്രഭാഷണത്തിൽ അദ്ദേഹം വിശദീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്കിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കും : മന്ത്രി വി എന്‍ വാസവന്‍

പത്തനംതിട്ട : മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മകരവിളക്ക് തീര്‍ഥാടന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ഇതുവരെ...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ടായി സ്ഥലംമാറ്റം

പത്തനംതിട്ട: കണ്ണൂരില്‍ മരണപ്പെട്ട എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീണര്‍ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്...
- Advertisment -

Most Popular

- Advertisement -