പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം. 11 പേര്‍ക്ക് കടിയേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ മുറിവുകള്‍ അത്ര ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഉത്രാട ദിവസം ഉച്ചയോടെയാണ് സംഭവം. ഓമല്ലൂര്‍ പുത്തന്‍പീടിക, സന്തോഷ് ജംഗ്ഷന്‍, കോളേജ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നവരെയാണ് നായ ആക്രമിച്ചത്. ഒരേ നായ തന്നെയാണോ ഇത്രയും ആളുകളെ കടിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.






