തിരുവനന്തപുരം : പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി.സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു.സമരാനുകൂലികളെ പേടിച്ച് പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ ഹെൽമറ്റ് വച്ച് ബസോടിച്ച ദൃശ്യങ്ങൾ സോഷ്യൽമീഡിയിലൂടെ പുറത്തുവന്നു.
കണ്ണൂർ ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിൽ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികൾ അഴിച്ചുവിട്ടു. വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു.ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന് മർദ്ദനമേറ്റതായും പരാതിയുണ്ട് .