Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനീറ്റ് പരീക്ഷയിൽ...

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായാണ് വിദ്യാർത്ഥി പരീക്ഷയ്‌ക്കെത്തിയത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വി.എച്ച്.എസ്.എസ് പരീക്ഷാ സെന്ററിലാണ് സംഭവം.

തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് വ്യാജഹാൾ ടിക്കറ്റ് ചമച്ചത്. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റർ അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പത്തനംതിട്ട പൊലീസെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് നിലവിൽ കസ്റ്റഡിയിലുള്ള വിദ്യാർത്ഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരായിരുന്നു എന്നതാണ് സംശയത്തിലേക്ക് ഇടയാക്കിയത്.

അച്ചടിപ്പിശക് ആണെന്ന സംശയത്തിൽ വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. തുടർന്ന്  ഈ വിവരം തിരുവനന്തപുരം ഓഫീസിൽ അറിയിക്കുകയും ചെയ്തു.

എന്നാൽ  ഡിക്ലറേഷന്റെ ഭാഗത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള പേരിൽ ഒരു വിദ്യാർ‌ത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആരോപണവിധേയനായ വിദ്യാർത്ഥിയെപരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞത്. പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിപണിയിലെ സർക്കാർ ഇടപെടൽ ശക്തമായി തുടരും -മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിലക്കയറ്റം ഓണക്കാലത്ത് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെപ്റ്റംബർ 6...

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു : പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കും. ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -